ഭരണ നേതൃമാറ്റം അജണ്ടയില്‍ ഇല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭരണ നേതൃമാറ്റം അജണ്ടയില്‍ ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരിക്കുമ്പോള്‍ തെറ്റുകള്‍ സ്വാഭാവികമാണ്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാനാണ് എല്ലാവരും ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസാന വര്‍ഷവും മികച്ച ഭരണം തുടര്‍ന്നാല്‍ യുഡിഎഫ് സര്‍ക്കാരിനു വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയും. ജനവിശ്വാസം വര്‍ധിപ്പിക്കാന്‍ നടപടികള്‍ എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ മന്ത്രിയാണോ എന്ന് നോക്കിയല്ല വിജിലന്‍സ് മുന്നോട്ടുപോകുന്നത്. സത്യമുണ്ടോ എന്ന് പരിശോധിക്കാനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജിവെക്കേണ്ട കാര്യമില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ സ്ഥാനത്തുനിന്ന് മാറിയവരും മാറാത്തവരും ഉണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ വിജിലന്‍സിന് മുന്നോട്ടുപോവാന്‍ സാധിക്കൂ. മാണിക്കും ബാബുവിനും രണ്ട് നീതിയാണെന്ന് മാധ്യമങ്ങള്‍ എഴുതിയതാണെന്നും ചെന്നിത്തല പറഞ്ഞു.

Top