നെസ്‌ലെ നല്‍കിയ ഹര്‍ജി തള്ളി; മാഗിക്ക് നിരോധനം തുടരും

ന്യൂഡല്‍ഹി: മാഗി ന്യൂഡില്‍സ് നിരോധിച്ച തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നെസ്‌ലെ നല്‍കിയ ഹര്‍ജി ബോംബെ ഹൈകോടതി അംഗീകരിച്ചില്ല. കേസില്‍ ജൂണ്‍ 30ന് വിശദവാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് വി.എം കനാഡെയും ജസ്റ്റിസ് ബി.പി കൊലാബവാലയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

പരിശോധനയില്‍ എം.എസ്.ജി, ലെഡ് എന്നിവ അധികമായ അളവില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്.

കേരളം ഒഴികെയുള്ള പലസംസ്ഥാനങ്ങളിലും നടത്തിയ പരിശോധനകളില്‍ ഇവയുടെ അളവ് അധികാണെന്ന് കണ്ടത്തെിയിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്ത്യയില്‍ നിന്നുള്ള മാഗി ഇറക്കുമതി സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ നിരോധിച്ചിരുന്നു.

Top