നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്; ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ ഒരു എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ കൂടി അറസ്റ്റിലായി. മൂവാറ്റുപുഴ സ്വദേശി ജെബിന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ തൃശൂരിലെ എ.ആര്‍ ക്യാമ്പില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

പോലീസുദ്യോഗസ്ഥനായ ഇയാള്‍ ഡപ്യൂട്ടേഷനില്‍ എമിഗ്രേഷന്‍ അസിസ്റ്റന്റായി വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്നു. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്ന മൂവാറ്റുപുഴ സ്വദേശി നൗഷാദിനേയും സംഘത്തേയും സഹായിച്ചുവെന്ന കേസിലാണ് അറസ്റ്റ്. കേസില്‍ 28 ഓളം പേരെ കഴിഞ്ഞ ദിവസങ്ങളിലായ കസ്റ്റംസ് പിടികൂടിയിരുന്നു.

Top