ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ശിവസേനാ മുഖപത്രമായ സാമ്‌ന. നൂറ് രാഹുല്‍ ഗാന്ധി വന്നാല്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തി പ്രഭാവത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് പരിഹസിച്ചാണ് സാമ്‌നയിലെ മുഖപ്രസംഗം.
മോഡിക്കെതിരെ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്ന രാഹുലിന്റെ പരാമര്‍ശത്തെയും ശിവസേന വിമര്‍ശിക്കുന്നുണ്ട്. സ്യൂട്ട് കേസ് സര്‍ക്കാരിനേക്കാളും നല്ലതാണ് സ്യൂട്ട് ബൂട്ട് സര്‍ക്കാരെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. 56 ദിവസത്തെ അജ്ഞാത വാസത്തിനു ശേഷം തിരിച്ചെത്തിയ രാഹുല്‍ ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ശിവസേന പരിഹസിക്കുന്നു.


