നൂറ് കോടിയിലേക്ക് ബാംഗ് ബാംഗ്

മുംബൈ: നൂറ് കോടി ക്ലബിലേക്ക് ബോളിവുഡ് ചിത്രം ബാംഗ് ബാംഗും. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം നാല് ദിവസം കൊണ്ട് 94.13 കോടിയാണ് നേടിയത്. കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്ന പ്രതീക്ഷെേയാട തന്നെയാണ് ബാംഗ് ബാംഗ് തീയറ്ററുകളിലേക്കെത്തിയത്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനാണ് ബാംഗ് ബാംഗ് നേടിയത്. 94. 13 കോടി രൂപ. സല്‍മാന്‍ ഖാന്റെ കിക്ക്, അജയ് ദേവ്ഗണിന്റെ സിങ്കം റിട്ടേണ്‍സ് എന്നീ ചിത്രങ്ങളുടെ കളക്ഷനാണ് ബാംഗ് ബാങ് മറികടന്നത്.

ആദ്യ ദിനം 27.54 കോടിയാണ് ബാങ് ബാങ് നേടിയത്. രണ്ടാം ദിനം 24. 08 ഉം മൂന്നാം ദിനം 20.1 കോടി രൂപയും ചിത്രം നേടി. 22. 41 കോടിയാണ് നാലാം ദിവസത്തെ കളക്ഷന്‍. ഔദ്യോഗിക കളക്ഷന്‍ അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിത്. ഞായറാഴ്ച വരെയുള്ള കളക്ഷന്‍ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്.

Top