നീണ്ട ഇടവേളയ്ക്ക് ശേഷം നരേന്‍ തിരികെയെത്തുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം നരേന്‍ നായകനായി തിരിച്ചെത്തുന്നു. നവാഗതനായ സുധി അന്ന സംവിധാനം ചെയ്യുന്ന ഹല്ലേലുയ എന്ന ചിത്രത്തിലൂടെയാണ് നരേന്‍ തിരിച്ചുവരവിനൊരുങ്ങുന്നത്.

മേഘ്‌നരാജാണ് ചിത്രത്തിലെ നായിക. ഒരു മിഷന്‍ പൂര്‍ത്തിയാക്കുക എന്ന ദൗത്യത്തോടെ വിദേശത്ത് നിന്ന് കേരളത്തിലെത്തുന്ന മന:ശാസ്ത്രജ്ഞന്റെ വേഷമാണ് നരേന്‍ അവതരിപ്പിക്കുന്നത്. സ്വന്തം നാട്ടിലെത്തുന്ന നരേന്റെ പുതിയ ജീവിതവും മറ്റ് സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഗണേഷ് കുമാര്‍, സുനില്‍ സുഗത, ദേവി അജിത്ത് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

ബാര്‍ക്കിംഗ് ഡോഗ് സെല്‍ഡം ബൈറ്റ്‌സിന്റെ ബാനറില്‍ സുരേന്ദ്ര് അഭിമാന്‍ നിര്‍മിക്കുന്ന ഹല്ലേലുയയുടെ ചിത്രികരണം മേയ് നാലിന് ആരംഭിക്കും.

Top