നീണ്ട ഇടവേളയ്ക്ക് ശേഷം അസിന്‍ ബോളിവുഡിലേക്ക് മടങ്ങി എത്തുന്നു. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ഓള്‍ ഈസ് വെല്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അസിന്റെ രണ്ടാം വരവ്. ചിത്രത്തില്‍ അഭിഷേക് ബച്ചനാണ് നായകന്‍. ഇതാദ്യമായാണ് അസിന്‍ അഭിഷേകിന്റെ നായികാ വേഷം അവതരിപ്പിക്കുന്നത്.
2012ല്‍ പുറത്തിറങ്ങിയ ഖിലാഡി 786 ആണ് അസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഋഷി കപൂര്‍, സുപ്രിയ പഥക് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആഗസ്റ്റ് 21ന് തിയറ്ററുകളിലെത്തും.


