നിഹാല്‍ ലോക ചെസ് ചാംപ്യന്‍

തൃശൂര്‍: ലോക യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പിലെ പത്തു വയസിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിന്‍ കിരീടം നേടി. പതിനൊന്ന് റൗണ്ടില്‍ നിന്ന് ഒന്‍പത് പോയിന്റാണ് ഏഷ്യന്‍ ച്യാംപന്‍ കൂടിയായ നിഹാല്‍ സ്വന്തമാക്കിയത്.

അവസാന റൗണ്ടില്‍ റഷ്യക്കാരനോടു തോറ്റെങ്കിലും, ലോക ഒന്നാം സീഡ് ഉസ്‌ബെക്കിസ്ഥാനിലെ അബ്ദുള്‍ സത്താറോവ് ഡിര്‍ബെക്കിനെ ഒമ്പതാം റൗണ്ടില്‍ സമനിലയില്‍ തളച്ചത് അടക്കമുള്ള മികച്ച പ്രകടനങ്ങള്‍ നിഹാലിനെ കിരീടത്തിലേക്കു നയിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ സെപ്റ്റംബര്‍ 18ന് ആരംഭിച്ച ടൂര്‍ണമെന്റ് ഇന്നലെ സമാപിച്ചു. തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ നിഹാല്‍, തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ. എ. സരിന്റെയും ഡോ. ഷിജില്‍ എ. ഉമ്മറിന്റെയും മകനാണ്.

Top