നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു

കൊച്ചി: ചന്ദ്ര ബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയതു ഹൈക്കോടതി ശരിവച്ചു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണു നിസാമിനെതിരെ കാപ്പ ചുമത്തിയത്.

ക്രമവിരുദ്ധമായാണു കാപ്പ ചുമത്തിയതെന്ന നിസാമിന്റെ വാദം ജസ്റ്റീസ് വി.കെ.മോഹനന്‍ തള്ളി. നേരത്തെ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ ആണു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(കാപ്പ)ചുമത്തിയത്. ഇതിനെതിരെ നിസാം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top