പ്രേമത്തിലെ നായിക സായ് പല്ലവി ആസിഫ് അലിയുടെ സിനിമയില്‍ നായികയായി എത്തുന്നുവെന്ന വാര്‍ത്ത വന്നിരുന്നുവെങ്കിലും താന്‍ ഉടന്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് സായി തന്നെ എത്തി.
എന്നാല്‍ സായ് പല്ലവി ഉടന്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നു. നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവില്‍ സായ് പല്ലവി നായികയായി എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത.
ആക്ഷന്‍ ഹീറോയിലെ നായികയെ ഇതുവരെ അനൗണ്‍സ് ചെയ്തിട്ടില്ല. നാലു സീനില്‍ മാത്രം വരുന്ന നായികയാണിത്. നിവിനെയും സായി പല്ലവിയെയും വീണ്ടും കാണാന്‍ ആരാധകര്‍ കൊതിക്കുന്നുണ്ട്.
ജോര്‍ജിയയില്‍ എം.ബി.ബി.എസിനു പഠിക്കുകയാണ് സായ് പല്ലവി. തമിഴ്‌നാട്ടിലെ നീലഗിരിയിലാണ് നാട്. എബ്രിഡ് ഷൈനാണ് ആക്ഷന്‍ ഹീറോ ബിജു സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി തന്നെയാണ് നിര്‍മ്മാണം.


