നിലപാട് കടുപ്പിച്ച് ജെഡിയു: പാലക്കാട് തോല്‍വി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം

കോഴിക്കോട്: യുഡിഎഫ് നീതിപുലര്‍ത്തിയില്ലെന്ന് ജനതാദള്‍-യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് യുഡിഎഫ് പരസ്യപ്പെടുത്തണം. റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ വ്യക്തിപരമായ അഭിപ്രായം പരിഗണിക്കരുതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്പിയോടും ജെഡിയുവിനോടും യുഡിഎഫ് രണ്ട് നീതിയാണ് പുലര്‍ത്തിയത്. കൊല്ലം സിറ്റിംഗ് സീറ്റ് ആര്‍എസ്പിക്ക് നല്‍കിയതും വടകര ചോദിച്ചിട്ട് തരാത്തതും ഇതിന്റെ ഭാഗമാണെന്നും ജെഡിയു ആരോപിച്ചു.

തെരഞ്ഞെടപ്പുകളില്‍ തങ്ങള്‍ക്കുണ്ടായത് കൈപ്പേറിയ അനുഭവങ്ങളാണ്. മാറിയ രാഷ്ട്രീയ പരിസ്ഥിതിയില്‍ എല്ലാം പരിശോധിക്കുമെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി.

Top