നിര്‍മാണ മേഖലയില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിക്കാനായി ദേവി അജിത്

വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്ത അഭിനേത്രിയാണ് ദേവി അജിത്. അടുത്തതായി ചലച്ചിത്ര നിര്‍മാണ മേഖലയില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിക്കാനുള്ള ശ്രമത്തിലാണ് താരം.

അടുത്ത വര്‍ഷം താനൊരു ചിത്രം നിര്‍മിക്കുമെന്നാണ് ദേവി അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് ജനുവരിയില്‍ ആരംഭിക്കും. കഥാപാത്രങ്ങളേയും അണിയറപ്രവര്‍ത്തരകരേയും വൈകാതെ തീരുമാനിക്കും. സിനിമാ മേഖലയില്‍ കാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്ന ചിത്രമായിരിക്കും തന്റേതെന്നും ദേവി പറഞ്ഞു. ദേവി അജിത്തിന്റെ മരിച്ചു പോയ ഭര്‍ത്താവും നിര്‍മാതാവായിരുന്നു. ദി കാര്‍ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിര്‍മിച്ചത്.

ദീപേഷ് ടി സംവിധാനം ചെയ്ത അങ്കുരം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ദേവി. നന്മയേയും തിന്മയേയും പറ്റി ചര്‍ച്ച ചെയ്യുന്ന ചിത്രം ധര്‍മ്മബോധത്തില്‍ അനുഷ്ഠിതമായ ജീവിതത്തെപ്പറ്റിയുള്ള ആശയമാണ് ചര്‍ച്ച ചെയ്യുന്നത്. ദീപേഷ് വളരെ നല്ല വ്യക്തിയാണെന്നും അദ്ദേഹം തനിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ദേവി വ്യക്തമാക്കി.

യുവതാരങ്ങളോടൊപ്പം താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ തന്നെ അംഗീകരിക്കുമന്നതില്‍ സന്തോഷമുണ്ടെന്നും ദേവി വ്യക്തമാക്കി. മിനിസ്‌ക്രീനിലും വളരെ ആക്ടീവായ താരം അടുത്തതായി ഒരു ചാനലിലെ ലൈവ് ഷോയുടെ അവതാരക ആകുമെന്നും പറഞ്ഞു.

Top