ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍.എസ്.എസിന്റെ അജണ്ടയാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മതനിരപേക്ഷ കക്ഷികള്‍ ഇതിനെതിരെ ഒന്നിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഞായറാഴ്ച കേരളത്തില്‍ ആലപ്പുഴയിലും കൊല്ലത്തും മതപരിവര്‍ത്തന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പിണറായിയുടെ പ്രതികരണം.
നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ല: പിണറായി വിജയന്‍


