നിരാഹാരസമരം: ജോയ്‌സ് ജോര്‍ജുമായി തിരുവഞ്ചൂര്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: നേര്യമംഗലം ഫോറസ്റ്റ് ഓഫീസിനുമുന്നിലെ ജോയ്‌സ് ജോര്‍ജ് എം.പിയുടെ നിരാഹാരസമരം ഒത്തുതീര്‍പ്പാക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. നേര്യമംഗലം – മാമലക്കണ്ടം – താലിപ്പാറ – മേപ്പാറകുടി ഭാഗങ്ങളിലെ കലുങ്കുകള്‍ തകര്‍ത്ത വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചു നേര്യമംഗലം ഫോറസ്റ്റ് ഓഫീസിനുമുന്നില്‍ ജോയ്‌സ് ജോര്‍ജ് നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി ജില്ലയില്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഹര്‍ത്താല്‍ ജനങ്ങളെ വലയ്ക്കുമോ എന്ന് ഹര്‍ത്താല്‍ നടത്തുന്നവര്‍ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, ജോയ്‌സ് ജോര്‍ജിന്റെ സമരപ്പന്തല്‍ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ഇന്നു സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒന്നിനാണ് പിണറായി എത്തുന്നത്.

Top