ഷെവര്‍ലെയുടെ ഏറ്റവും പുതിയ മോഡലായ ട്രയല്‍ബ്ലേസര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പ്രീമിയം എസ് യു വി ഗണത്തില്‍ പെടുത്താവുന്ന ട്രയല്‍ബ്ലേസര്‍ ഫൊര്ച്യൂണര്, പജീറോ, എന്‍ഡവര്‍ എന്നീ വാഹനങ്ങളോടാണ് വിപണിയില്‍ മത്സരിക്കുക. 2.8 ലീറ്റര്‍, 2.4 ലീറ്റര്‍ എഞ്ചിനുകളിലെത്തുന്ന ട്രയല്‍ബ്ലേസര്‍ ഓട്ടമാറ്റിക് മാന്വല്‍ വേര്‍ഷനുകളില്‍ ലഭ്യമാകും.
ഏഴു പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്ന വാഹനത്തില്‍ അത്യാധുനിക ഇന്ഫോട്ടെയ്ന്മെന്റ് ഉപാധികള്‍ ഉണ്ടാകും. 18 ലക്ഷം മുതല്‍ 25 ലക്ഷം വരെ വില വരുന്ന വാഹനത്തിന് 4 വീല്‍ ഡ്രൈവ് സൗകര്യവും നിര്‍മാതാക്കള്‍ ലഭ്യമാക്കുന്നമെന്നാണ് അറിയുന്നത്.
ട്രയല്ബ്ലേസറിനൊപ്പം സ്പിന്‍ എന്ന കാറും കേരളത്തിലെ നിരത്തുകളിലൂടെ പരീക്ഷണാര്‍ത്ഥം ഓടിക്കുന്നുണ്ട്. താമസിയാതെ തന്നെ ഇരു വാഹനങ്ങളും വിപണിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.


