തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു പ്രതിപക്ഷ ബഹളത്തോടെ തുടക്കം. രാവിലെ ചേര്‍ന്ന സമ്മേളനത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴ കേസ് അട്ടിമറിക്കുവെന്നാരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. സമ്മേളനത്തില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണു പ്രതിപക്ഷം എത്തിയത്. ബാര്‍കോഴ കേസ് അട്ടിമറിക്കുവെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം മുഴക്കി.
പ്രതിപക്ഷ ബഹളത്തിനിടെയാണ് ചോദ്യോത്തരവേള പുരോഗമിച്ചത്. ചോദ്യോത്തരവേളയില്‍ എക്‌സൈസ്-തുറമുഖവകുപ്പ് മന്ത്രി കെ ബാബു വിഴിഞ്ഞം പദ്ധതി സംബന്ധിച്ച വിവാദകൂടിക്കാഴ്ചയെക്കുറിച്ച് മറുപടി നല്‍കി. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അദാനി ഗ്രൂപ്പിനെ പ്രേരിപ്പിക്കുക മാത്രമാണ് കെവി തോമസിന്റെ വസതിയില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായതെന്നും മന്ത്രി കെ ബാബു പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ നിയമസഭാ നടപടികള്‍ പുനക്രമീകരിച്ചേക്കുമെന്നാണ് സൂചന.

