ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെനഗര്‍ മണ്ഡലത്തില്‍ ജൂണ്‍27ന് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി.
കോടതികളിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും ശക്തമായ സ്വാധീനമുള്ള സര്‍ക്കാര്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എന്തിനാണെന്നും കരുണാനിധി ചോദിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ശിക്ഷിക്കപ്പെട്ട ജയലളിത 2014 സെപ്തംബര്‍ 27ന് അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും നിയമസഭയിലേക്ക് മത്സരിക്കേണ്ടി വന്നത്. ജയലളിതയുടെ മണ്ഡലമായ ശ്രീരംഗപട്ടണത്ത് ജനുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി വളര്‍മതി ജയിച്ചിരുന്നു.
ഇപ്പോള്‍ ആര്‍കെനഗര്‍ മണ്ഡലത്തില്‍ നിന്നാണ് ജയ മത്സരിക്കുന്നത്. ജയയ്ക്കു വേണ്ടി പി വെട്രിവേള്‍ എംഎല്‍എ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.


