നിയമസഭയില്‍ പ്രതിപക്ഷബഹളം

തിരുവനന്തപുരം : നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷം മാണിയുടെ രാജി ആവശ്യപ്പെട്ട് ബഹളം തുടങ്ങി.

ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. ഇതിനെ തുടര്‍ന്ന് സ്പീക്കറുടെ അഭ്യര്‍ഥന മാനിച്ച് സഭാനടപടികളോട് സഹകരിക്കാന്‍ പ്രതിപക്ഷം പിന്നിട് തീരുമാനിക്കുകയായിരുന്നു.

Top