ന്യൂഡല്‍ഹി: ബിജെപിയുടെ വിഭജനരാഷ്ട്രീയത്തിനും നരേന്ദ്രമോദിയുടെ വാഗ്ദാന ലംഘനങ്ങള്‍ക്കുമെതിരേ ഡല്‍ഹിയില്‍ ജനതാ പരിവാറിന്റെ കൂട്ടായ്മ. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഐക്യജനതാദളിന്റെ നിതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു നേതാക്കള്‍ ഒത്തുചേര്‍ന്നത്. മൂന്നുതവണ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പാരമ്പര്യം തങ്ങള്‍ക്കുണെ്ടന്ന് അവകാശപ്പെട്ട നേതാക്കള്‍ വിഘടിച്ചുനില്‍ക്കുന്നതിനു പകരം ഐക്യത്തോടെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 31 ശതമാനം മാത്രം വോട്ടാണു ബിജെപിക്കു ലഭിച്ചതെന്നു നേതാക്കള്‍ ഓര്‍മിപ്പിച്ചു. ഭിന്നിച്ചുനില്‍ക്കാതെ ഒരു പാര്‍ട്ടിയുടെ കീഴില്‍ അണിനിരക്കാന്‍ ധാരണയിലെത്തുകയും ചെയ്തു.


