നികുതി വര്‍ധനവ്: സിപിഎമ്മിന്റെ സമരം നിയമവിരുദ്ധമല്ലെന്ന് ബാലകൃഷ്ണപിള്ള

കൊല്ലം: നികുതി വര്‍ധനവിനെതിരെ സിപിഎമ്മിന്റെ  സമരം നിയമവിരുദ്ധമല്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗാന്ധിജി അടക്കമുള്ള നേതാക്കന്‍മാര്‍ സ്വീകരിച്ച സമരമാര്‍ഗമാണിത്. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടുമില്ല. മദ്യനയം പ്രാബല്യത്തില്‍ വരാത്തതിനാല്‍, ഇപ്പോള്‍ നികുതി കൂട്ടരുതെന്നും ജനങ്ങളുടെ മേലുള്ള നികുതി ഭാരം കുറയ്‌ക്കേണ്ടത് മന്ത്രിമാരുടെ ധൂര്‍ത്ത് ഒഴിവാക്കുകയാണ്  വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top