നികുതി പിരിച്ചെടുക്കല്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നികുതി പിരിച്ചെടുക്കുന്നത് ഊര്‍ജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടേയും വകുപ്പ് മേധാവിമാരുടേയും വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ മദ്യനയം വിജയിപ്പിക്കുന്നതില്‍ ജില്ലാ തലത്തില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍മാര്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ പറഞ്ഞു. നികുതി പിരിച്ചെടുക്കുന്നതിനുള്ള നിയമതടങ്ങള്‍ എജിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ചീഫ്‌സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക നടപടികള്‍ എത്രമാത്രം ഫലപ്രദമാണെന്ന് യോഗം വിലയിരുത്തുമെന്നാണ് അറിയുന്നത്. കൂടാതെ നികുതി പിരിച്ചെടുക്കാനുള്ള മാര്‍ഗ്ഗങ്ങളും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ അവലോകനം ചെയ്യും.

Top