ഹൈദരാബാദ്: നികുതി കുടിശിക വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയാണു തെലങ്കാനയിലെ മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും സ്വീകരിച്ചിരിക്കുന്നത്. കുടിശിക വരുത്തുന്നവരുടെ ടിവിയടക്കമുള്ള ഗൃഹോപകരണങ്ങളും വീടിന്റെ വാതിലുകള്‍ വരെയും ജപ്തി ചെയ്യാനാണു അധികൃതരുടെ തീരുമാനം. നാട്ടുകാര്‍ നികുതി കുടിശിക വരുത്തിയ സാഹചര്യത്തിലാണു കര്‍ശന നടപടി സ്വീകരിച്ചത്.
ഇതിനിടെ ഹൈദരാബാദ് മുന്‍സിപ്പാലിറ്റി മറ്റൊരു പണിയാണു നാട്ടുകാര്‍ നല്‍കിയത്. കുടിശിക വരുത്തിവര്‍ക്കു മുന്നില്‍ മാലിന്യവണ്ടികള്‍ പാര്‍ക്ക് ചെയ്യാനാണു ഇവരുടെ തീരുമാനം.
കുടിശിക അടച്ചുതീര്‍ത്താല്‍ വണ്ടികള്‍ മാറ്റും. ഇതുകൂടാതെ ഇത്തരക്കാര്‍ക്കുള്ള വൈദ്യുതികുടിവെള്ള വിതരണവും വിച്ഛേദിക്കാന്‍ ആലോചനയുണ്ട്. എന്നാല്‍ തീരുമാനത്തിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മൗലികാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നു നാട്ടുകാര്‍. അതേസമയം 201314 സാമ്പത്തിക വര്‍ഷം 600 കോടി രൂപയാണു നികുതി ഇനത്തില്‍ ലഭിച്ചതെന്നു ഹൈദരാബാദ് മുന്‍സിപ്പാലിറ്റി. എന്നാല്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ നികുതി വരുമാനം ഇക്കൊല്ലം 3300 കോടിയായി ഉയര്‍ന്നുവെന്ന് ഇവര്‍ പറയുന്നു. 6500 കുടിശികക്കാരാണ് ഇപ്പോഴുള്ളത്. ഇവര്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കുമെന്നു കോര്‍പ്പറേഷന്‍ കമ്മിഷണര്‍ സൊമേഷ് കുമാര്‍.


