നാഗ്പൂരില്‍ ചൈനീസ് നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തി: ഒരാള്‍ അറസ്റ്റില്‍

നാഗ്പൂര്‍: നാഗ്പൂരിലെ മോമിന്‍പുര മേഖലയിലെ ഒരു വ്യാപാരശാലയില്‍ നിന്നും വന്‍തോതില്‍ ചൈനീസ് നിര്‍മിത ആയുധങ്ങള്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 102 ഓളം ചൈനീസ് നിര്‍മിത വാളുകള്‍ പിടിച്ചെടുത്തത്.

ഇതിന് അരലക്ഷത്തിലേറെ രൂപ വിലവരുമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.കെ മുജ്‌വാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.

Top