അബുദാബി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യ പ്രതി ഉദുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍. അബുദാബിയില്‍ വച്ചാണ് ഉദുപ്പിനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തത്. ഉദുപ്പിനെ ഉടന്‍ ഇന്ത്യയിലെത്തിക്കും.
സി.ബി.ഐയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട്‌മെന്റ് നടത്തി 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, അല്‍സറാഫ് ഏജന്‍സി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയിരുന്നത്.


