കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് നല്‍കിയ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു.
കൊച്ചിയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്തിയതില്‍ വന്‍ ക്രമക്കേട് നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണു പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിനെ ഒന്നാം പ്രതിയാക്കി സിബിഐ കേസെടുത്തത്.


