നരേന്ദ്ര മോഡി മന്ത്രി സഭയിലെ ഏറ്റവും ധനികന്‍ അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും ധനികന്‍ ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 72.10 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിനാണ് കുറഞ്ഞ സ്വത്ത്. 20.45 ലക്ഷം. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട മന്ത്രിമാരുടെ സ്വത്ത് വിവര കണക്കിലാണ് ഇക്കാര്യം. 22 ക്യാബിനറ്റ് മന്ത്രിമാരില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ 17 പേരും കോടീശ്വരന്മാരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നരേന്ദ്ര മോദിക്ക് 1.26 കോടിയാണ് ആസ്തി. ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധിക്ക് (37.68 കോടി)പിയൂഷ് ഗോയലിന് (31.67 കോടി) നെജ്മ ഹെബ്ദുല്ലക്ക് (29.70 കോടി) രാജ്‌നാഥ് സിംഗ്(2.56 കോടി), സുഷമ സ്വരാജ്(2.73 കോടിയും ഒപ്പം ഭൂമിയും). നിതിന്‍ ഗഡ്കരി(3,34 കോടി), രവി ശങ്കര്‍ പ്രസാദ്( 14.91 കോടി). സദാന്ദ ഗൗഡ(4.34 കോടി), മനോജ് സിന്‍ഹ( 29.82 കോടി), ഉമാ ഭാരതി(1.62 കോടി) ജ്വല്‍ ഓറം (1.77) കോടി, പ്രകാശ് ജാവദേക്കര്‍ (1.05 കോടി), അശോക് ഗജപതി രാജ്( 3.32 കോടി), ആനന്ദ് ഗീതെ (1.66 കോടി), ഹര്‍ഷ് വര്‍ധന്‍(48.54 ലക്ഷം) ആനന്ദ് കുമാര്‍(60.62 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകള്‍.

Top