നരേന്ദ്ര മോഡി- ഷീ ജിന്‍ പിങ് കൂടിക്കാഴ്ച: അതിര്‍ത്തി പ്രശ്‌നം പ്രധാന ചര്‍ച്ചയായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഏറെ നാളായി കുരുക്കഴിയാതെ കിടക്കുന്ന അതിര്‍ത്തി പ്രശ്‌നവും വാണിജ്യ സഹകരണവും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായതായി വിദേശകാര്യ വക്താവ് ജയശങ്കര്‍ അറിയിച്ചു.

തീവ്രവാദം, വ്യാപാര കമ്മി , ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം തുടങ്ങിയ വിഷയങ്ങളും ഉയര്‍ന്നുവന്നു.

ഉച്ചകോടി തലത്തിലുളള ചര്‍ച്ചയ്ക്കുമുന്നോടിയായി ഇരുനേതാക്കളും സൗഹൃദസംഭാഷണം നടത്തിയിരുന്നു. രാവിലെ ഷിനായിലെ പ്രസിദ്ധമായ ടെറാകോട്ട മ്യൂസിയം സന്ദര്‍ശിച്ച മോഡി പ്രശ്‌സ്ത ബുദ്ധ വിഹാരമായ ദാക്ഷിണ്‍ഷ്യാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി.

രാവിലെ ഷിയാനിലെ ടെ റാകോട്ട മ്യൂസിയവും പ്രശ്‌സ്ത ബുദ്ധ വിഹാരമായ ദാക്ഷിണ്‍ഷ്യാന്‍ ക്ഷേത്രവും മോഡി സന്ദര്‍ശിച്ചു. .

സന്ദര്‍ശനത്തിനു തൊട്ടു മുന്‍പ് പാക് അധിനിവേശ കാശ്മീരില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നയതന്ത്ര ചര്‍ച്ചകള്‍കളില്‍ ഇന്ത്യ-ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്തതിന് ഇന്ത്യ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നാണ് ലഭിക്കുന്ന സൂചന.

വൈകിട്ട് ചൈനീസ് പ്രസിഡന്റ് നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന മോഡി അതിനുശേഷം ബെയ്ജിങ്ങിലേക്ക് പുറപ്പെടും.നാളെ ബെയ്ജിങ്ങിലാണ് ചൈനീസ് പ്രധാനമന്ത്രി ലീ കെ ചിയാങ്ങുമായുള്ള കൂടിക്കാഴ്ച. മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരും, രാജ്യത്തെ വ്യവസായ പ്രമുഖരും ബീജിങ്ങില്‍ മോഡിക്കൊപ്പം ഉണ്ട്.

Top