നരേന്ദ്ര മോഡിയെ പ്രശംസിച്ച് വീണ്ടും ശശി തരൂര്‍ രംഗത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് വീണ്ടും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്ത്.സ്വച്ഛ് ഭാരതിന് തന്നെ ക്ഷണിച്ചത് രാഷ്ട്രീയാതീതമായിട്ടാണ്. നേരത്തെയും സമാന മുന്നേറ്റങ്ങള്‍ക്ക് മോദി തന്നെ ക്ഷണിച്ചു. മോദിയുടെ വ്യക്തിപരമായ ഇടപെടല്‍ ദേശീയ അവബോധം ഉണ്ടാക്കും. താന്‍ വിദേശ യാത്രയിലായിരിക്കുമ്പോള്‍ മോദിയുടെ ഓഫീസ് ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നു.

സ്വച്ഛ് ഭാരതിന് മോദി ക്ഷണിച്ച 9 പ്രമുഖരുടെ പട്ടികയില്‍ ശശി തരൂര്‍ ഉള്‍പ്പെട്ടത് ബിജെപി കോണ്‍ഗ്രസ് വൃത്തങ്ങളെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം പക്വതയോടെയാണെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തെയും നരേന്ദ്ര മോദിയെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയിരുന്നു.

Top