നരേന്ദ്ര മോഡിക്ക് പാക്ക് പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ പ്രശംസ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാക്കിസ്ഥാനില്‍ നിന്നൊരു പ്രശംസ! പാക്കിസ്ഥാന്റെ പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനാണ് നരേന്ദ്ര മോഡിയെ പ്രശംസിച്ചിരിക്കുന്നത്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ മോഡി നടത്തിയ ശ്രമങ്ങളെയാണ് ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചിരിക്കുന്നത്.

മോഡിയെ കുറിച്ച് ആര് എന്തൊക്കെ പറഞ്ഞാലും അദ്ദേഹം വിശ്വസ്തനായ വ്യക്തിയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇതോടെ മോഡിയെ പുകഴ്ത്തുന്ന അപൂര്‍വം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. അടുത്തിടെ, അതിര്‍ത്തിയിലുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ മോഡിയെ പാക്കിസ്ഥാന്‍ ഏറെ വിമര്‍ശിച്ചിരുന്നു.

കള്ളപ്പണത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് പാക്കിസ്ഥാനും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഇമ്രാന്‍ ഖാന്‍ സമരം നടത്തി വരികയാണ്.

Top