നടി രസ്ന പവിത്രന്‍ വിവാഹിതയായി; അതീവ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെയും രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെയും വിവാഹ വാര്‍ത്തകളാണ് ആരാധകര്‍ അടുത്തിടെ ആഘോഷമാക്കിയത്. ഇപ്പോഴിതാ മറ്റൊരു വിവാഹ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.

നടി രസ്ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരന്‍ ആണ് വരന്‍. ഗുരുവായൂറില്‍ വെച്ച് നടന്ന താരത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്ത ബന്ധുകളും സുഹൃത്തുക്കളുമാണ് എത്തിയത്. നടിയുടെ വിവാഹ ചിത്രങ്ങളും ഇതിനകം തന്നെ പുറത്ത് വന്നിരിക്കുകയാണ്.

പരമ്പരാഗതമായ രീതിയില്‍ അതീവസുന്ദരിയായിട്ടുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ട്രഡിഷണല്‍ ദാവണിയായിരുന്നു രസ്ന വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തത്.

മലയാളത്തിലും തമിഴിലും ശ്രദ്ധേയായ നടിയാണ് രസ്ന പവിത്രന്‍. തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍ എന്ന സിനിമയില്‍ നായികയായി രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിലും രസ്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് ജോമോന്റെ സുവിശേഷങ്ങള്‍, ആമി, എന്നീ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.

Top