നടി ആശാലത കോവിഡ് ബാധിച്ച് മരിച്ചു

സിനിമാതാരവും മറാത്തി നാടക കലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കര്‍(79) കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. ഒരു ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനിടെ സുഖമില്ലാതായ ആശാ ലതയ്ക്ക് പിന്നീട് കടുത്ത പനി പിടിപെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശാലതയോടൊപ്പം ഷൂട്ടിംഗില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Top