ചാലക്കുടി: നടന്‍ ദിലീപ് ചാലക്കുടിയില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതായി പരാതി. തൃശൂര്‍ ജില്ലാ കളക്ടറുടെ ഒത്താശയോടെയാണ് ദിലീപ് സ്ഥലം കൈയ്യേറി അവിടെ തിയറ്റര്‍ സമുച്ഛയം പണിതിരിക്കുന്നതെന്നും ഇത് സംബന്ധിച്ച പരാതി കളക്ടര്‍ സ്വീകരിച്ചില്ലെന്നും പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ ആരോപണം ദിലീപ് നിഷേധിച്ചു. വ്യക്തിവൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നും ദിലീപ് പറഞ്ഞു. സ്ഥലമിടപാട് നിയമപരമായിട്ടാണ് നടന്നതെന്നും കളക്ടര്‍ പ്രതികരിച്ചു.
നടന്‍ ദിലീപ് ചാലക്കുടിയില്‍ സര്‍ക്കാര്‍ ഭൂമികൈയ്യേറിയതായി പരാതി


