ബി ടൗണ്‍ ഖാന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ മോഹമുണ്ടെന്ന് സണ്ണി ലിയോണ്‍. ഷാരൂഖിനെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്. നല്ല മനുഷ്യനാണ്. ആമിറും എന്റെ ഇഷ്ടനടനാണ്. സല്ലുവിനൊപ്പം അഭിനയിക്കാനുള്ള അവസരവും നഷ്ടപ്പെടുത്തില്ലെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.
ഏക് പഹേലി ലീലയില്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ പല ബോളിവുഡ് നടന്‍മാരും തയ്യാറായില്ലെന്ന ചിത്രത്തിന്റെ സംവിധായകന്റെ വെളിപ്പെടുത്തലിനോടും നടി പ്രതികരിച്ചു. തനിക്കൊപ്പം അഭിനയിക്കാന്‍ നടന്‍മാര്‍ തയ്യാറാകാത്തതില്‍ തനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്നായിരുന്നു സണ്ണി ലിയോണിന്റെ ചോദ്യം.
എനിക്ക് ഒന്നും ചെയ്യാനാകില്ല. നടന്‍മാരുടെ സമീപനത്തില്‍ ദുഖമുണ്ട്. എന്നാല്‍ എനിക്ക് എന്റെ ഭൂതകാലം മാറ്റാനാകില്ല. അത് ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ഒരോ സിനിമയും പുറത്തിറങ്ങുമ്പോള്‍ ഒരു നടിയെന്ന നിലയില്‍ പ്രേക്ഷകര്‍ തന്നെ അംഗീകരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നടി കൂട്ടിചേര്‍ത്തു. നീലച്ചിത്രത്തില്‍ അഭിനയിക്കുന്നതുകൊണ്ടാണ് ബോളിവുഡ് താരങ്ങള്‍ ഏക് പഹേലി ലീലയില്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചത്.
ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ സിനിമാ മേഖലയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം പഠിച്ചു. ഫിലിം സെറ്റുകളില്‍ നിന്നും ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുന്നുവെന്ും നടി പറഞ്ഞു.


