ശ്രീനിവാസനും സംഗീതയും വീണ്ടും ഒന്നിക്കുന്ന ‘നഗര വാരിധി നടുവില്‍ ഞാന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് ഷിബു ബാലനാണ്. തിരക്കഥ ശ്രീനിവാസന്. സി.വി സാരഥിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് ഗോവിന്ദ് മേനോന് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
15 വര്‍ഷത്തിന് ശേഷം സംഗീത സുനിത എന്ന കഥാപാത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചത്തെുകയാണ്. ചിന്താവിഷ്ടയായ ശ്യാമളക്ക് ശേഷം ശ്രീനിവാസനും സംഗീതയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്നസെന്റ്, മനോജ് കെ. ജയന്, വിജയരാഘവന്, ലാല്‍, ഭീമന് രഘു, പാര്‍വതി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.


