ധ്യാന്‍ ചന്ദിന്റെ ജീവിതം സിനിമയാകുന്നു

ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് സംവിധായകനായ കരണ്‍ ചന്ദാണ് ധ്യാന്‍ ചന്ദിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. തന്റെ സുഹൃത്തുക്കളായ പൂജ, ആരതി ഷെട്ടി എന്നവരോടൊപ്പം ചിത്രം നിര്‍മ്മിക്കാന്‍ താന്‍ ഒരുങ്ങുകയാണെന്ന് കരണ്‍ ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ചിത്രത്തിന്റെ സംവിധായകന്റെയും അഭിനേതാക്കളുടെയും പേരുകള്‍ വൈകാതെ പുറത്തുവിടും. അഗ്‌നിപഥ് എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ ഇള ബേഡി ദത്തയെ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കാനായി സമീപിച്ചിട്ടുണ്ട്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രണ്‍ബീര്‍ കപ്പൂര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1928, 1932, 1936 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് തവണ ഒളിന്പിക് മെഡലുകള്‍ കരസ്ഥമാക്കിയ ധ്യാന്‍ ചന്ദ് ഹോക്കി മാന്ത്രികന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

Top