സ്റ്റമ്പുകള്‍ പിഴുതെടുക്കുന്നതിന്റെ ധോണി രഹസ്യം വെളിപ്പെടുത്തി

മുംബൈ: വിജയിക്കുന്ന മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്റ്റമ്പുകള്‍ പിഴുതെടുക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി. സ്റ്റമ്പ് പറിക്കുന്നത് എന്റെ വിരമിക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യമാണ്. വിരമിച്ച് കഴിഞ്ഞാല്‍ എന്റെ കളിയുടെ മുഴുവന്‍ വീഡിയോയും ഞാന്‍ കാണും ശേഷം ഞാന്‍ ശേഖരിച്ച സ്റ്റമ്പുകളില്‍ നോക്കി ഏത് മത്സരത്തില്‍ ഉപയോഗിച്ചതാണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കും. വിരമിച്ചതിന് ശേഷമുളള സമയം കൊല്ലലുമായി ബന്ധപ്പെട്ട രഹസ്യമാണ്’. ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ വ്യക്തമാക്കി.

ക്യാപ്റ്റനായതിന് ശേഷം ഇന്ത്യ വിജയിക്കുന്ന എല്ലാ മത്സരത്തിലും ഒരു സ്റ്റമ്പ് സ്വന്തമാക്കാന്‍ ധോണി ശ്രമിക്കാറുണ്ട്.

Top