ധോണിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

കായിക താരങ്ങളുടെ ജീവിതകഥയാണ് ഇപ്പോള്‍ ബോളിവുഡ് പറയുത്. ഇപ്പോള്‍ ക്രിക്കറ്റ് ലോകം കീഴടക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന ‘എം.എസ് ധോണി – ദ അടോള്‍ഡ് സ്‌റ്റോറി ‘ എന്ന് പേരിട്ടിട്ടുള്ള ബോളിവുഡ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. സുശാന്ത് സിങ് രാജ്പുത് നായകനാകുന്ന ചിത്രം 2015 ത്തോടെ പുറത്തിറങ്ങും.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ചിത്രീകരണം തടയുമെ് വാര്‍ത്തകളുണ്ടായിരുങ്കെിലും താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിന് തടസമാകുന്നില്ലെങ്കില്‍ ചിത്രവുമായി മുന്നോട്ടുപോകാമെന്നാണ് ബോര്‍ഡിന്റെ നിലപാട്.

കായിക താരങ്ങളുടെ ജീവിതകഥ ആധാരമാക്കി നിര്‍മിച്ച മില്‍ഖാ സിംങിന്റെ കഥ ഭാഗ് മില്‍ഖാ ഭാഗ്, അടുത്തിടെ ഇറങ്ങിയ ബോക്‌സിംഗ് താരം മേരി കോമിന്റെ കഥ പറഞ്ഞ മേരി കോം എീ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു.

Top