കാഠ്മണ്ഡു: നേപ്പാളിന്റെ ചരിത്ര സ്മാരകവും ടൂറിസ്റ്റ് കേന്ദ്രവുമായിരുന്ന ധരഹരയുടെ തകര്‍ച്ചയ്‌ക്കൊപ്പം സെല്‍ഫി ദുരന്തവും. നിരവധി ആളുകള്‍ തകര്‍ന്നടിഞ്ഞ ഗോപുരം കാണാന്‍ എത്തുന്നുണ്ട്. എന്നാല്‍, അവരുടെ മുഖത്ത് ദൃശ്യമാകുന്നത് ദുഃഖമല്ല. മണ്‍കൂനയായി മാറിയ ധരഹരയ്ക്കു മുന്നില്‍ നിന്ന് സ്മാര്‍ട്ട് ഫോണില്‍ സെല്‍ഫി എടുക്കാനും ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനുമാണ് ഇവര്‍ സമയം ചിലവഴിക്കുന്നത്.
1832ല്‍ അന്നത്തെ പ്രധാനമന്ത്രി ഭീംസെന്‍ ഥാപ്പ നിര്‍മിച്ച ഗോപുരം അദ്ദേഹത്തിന്റെ പേരിലും അറിയപ്പെട്ടിരുന്നു. ഏറ്റവും മുകളില്‍ വെങ്കലത്തിലുള്ള മേല്‍ക്കൂരയും ശിവലിംഗവും. 1824ല്‍ 11 നിലകളുള്ള മറ്റൊരു ഗോപുരവും നിര്‍മിച്ചിരുന്നു ഭീംസെന്‍.
1934ല ജനുവരി 15ലെ ഭൂകമ്പത്തില്‍ ഇതു തകര്‍ന്നിരുന്നു. പിന്നീട് ഇതു പുനര്‍നിര്‍മിച്ചെങ്കിലും പ്രശസ്തി ധരഹരയ്ക്കായി. സൈനികാവശ്യത്തിനു വാച്ച് ടവറായി നിര്‍മിച്ച ഗോപുരം അടുത്തകാലത്ത് ടൂറിസ്റ്റുകളുടെ മുഖ്യ ആകര്‍ഷണമായിരുന്നു. മുഗള്‍ യൂറോപ്യന്‍ ശൈലികള്‍ ഉള്‍ച്ചേര്‍ത്ത ഗോപുരം 2005 ലാണ് ടൂറിസ്റ്റുകള്‍ക്ക് തുറന്നുകൊടുത്തത്.


