ധനുഷ് വീണ്ടും ഗായകനാകുന്നു

കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ്കുമാര്‍ നായകനാകുന്ന വജ്രകയ എന്ന ചിത്രത്തിലാണ് ധനുഷ് പാടുന്നത്. അര്‍ജുന്‍ ജന്‍യയാണ് സംഗീത സംവിധായകന്‍.

ധനുഷിന്റെ സൂപ്പര്‍ഹിറ്റ് നമ്പറായ കൊലവെറി പാട്ടിന് സമാനമായ ഗാനം തന്നെയാണ് കന്നഡ സിനിമയിലും എന്നാണ് സംഗീത സംവിധായകന്‍ പറയുന്നത്. ചിത്രത്തിന് വേണ്ടി പാടാന്‍ തയ്യാറാണെന്ന് ധനുഷ് അറിയിച്ചതായി അര്‍ജുന്‍ വ്യക്തമാക്കി. രണ്ട് ഗാനങ്ങളാണ് ധനുഷിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.

Top