‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ന്റെ ട്രയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥയുമായെത്തുന്ന ചിത്രം ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി. ഫാഷന്‍ ഡിസൈനര്‍ പൂജ മഹജന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കാമേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്ന വ്യക്തിയെ മോശമായി ചിത്രീകരിക്കാന്‍ സിനിമയ്ക്ക് ഒരു അവകാശവുമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു . ഇന്ത്യന്‍ പീനല്‍ കോഡ് 416 വകുപ്പ് ലംഘിക്കുന്നതാണ് ട്രെയിലറെന്നും ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയവയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സുനില്‍ ബോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top