ദൈവത്തിന്റെ പേരില്‍ ഭീകരരുടെ മാംസക്കച്ചവടം!

ബാഗ്ദാദ്: ദൈവത്തിന്റെ പേരും പറഞ്ഞ് ഐസിസ് ഭീകരര്‍ നടത്തുന്ന അടിമച്ചന്തയുടെ ദൃശ്യങ്ങള്‍ പുറത്ത്. ദൈവം എല്ലാം വിതരണം ചെയ്യുന്ന ദിവസമാണ് ഇന്നെന്നു പറഞ്ഞാണു വീഡിയോ തുടങ്ങുന്നത്.

പെണ്‍കുട്ടികളുടെ ശരീര സൗന്ദര്യം വര്‍ണിച്ചാണ് വിലപേശല്‍. 6,000 രൂപയാണു 15 വയസുള്ള പെണ്‍കുട്ടിയുടെ വില. നീലക്കണ്ണുള്ള പെണ്‍കുട്ടിക്കു പണം കൂടുതല്‍ നല്‍കണം. പെണ്‍കുട്ടികളെ വച്ചുമാറാമെന്ന നിര്‍ദേശങ്ങളും അടിമച്ചന്തയില്‍നിന്ന് ഉയര്‍ന്നു.

കനത്ത പീഡനമാണു ഇത്തരത്തില്‍ വില്‍ക്കപ്പെടുന്ന പെണ്‍കുട്ടികളെ കാത്തിരിക്കുന്നത്. തന്നെ ഒരു ദിവസം 30 പുരുഷന്മാര്‍ വരെ പീഡിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അടിമത്തത്തില്‍നിന്നു രക്ഷപെട്ട ഒരു യാസിദി പെണ്‍കുട്ടി മാധ്യമങ്ങളെ അറിയിച്ചു. നിരവധി യാസിദി പെണ്‍കുട്ടികളെയാണു സിന്‍ജാര്‍ മലനിരയില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടുള്ളത്.

Top