കൊല്ലം: ദേശീയ തലത്തില്‍ ആര്‍.എസ്.പി യു.പി.എയ്ക്ക് ഒപ്പമില്ലെന്ന് ദേശീയ സെക്രട്ടേറിയേറ്റ് അംഗം അബനി റോയ്. കേരളത്തില്‍ ആര്‍.എസ്.പി യു.ഡി.എഫിന് ഒപ്പമായിരിക്കും. കേരളത്തില്‍ യു.ഡി.എഫിന്റെ ഭാഗമാണെങ്കിലും എന്നും അങ്ങനെ ആകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.പി ഇടതു പാര്‍ട്ടിയാണ്. ഇടതുപക്ഷത്തേക്കു തന്നെ തിരിച്ചു പോകും. പക്ഷേ അതിന് സമയമെടുക്കുമെന്നും റോയ് പറഞ്ഞു. ആര്‍.എസ്.പി എല്‍.ഡി.എഫ് മുന്നണി വിട്ടത് സി.പി.എമ്മിന്റെ നിലപാടു മൂലമാണന്നും റോയ് മാധ്യമങ്ങളോട് പറഞ്ഞു.


