തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഗെയിംസ് നടത്തിപ്പിലെ അപാകതകളെകുറിച്ച് ചീഫ് സെക്രട്ടറി നടത്തിയ പരസ്യ വിമര്‍ശത്തിലുള്ള അതൃപ്തി കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യോഗത്തില്‍ ഉന്നയിക്കും. മോഹന്‍ലാലില്‍ നിന്ന് തുക തിരിച്ച് സ്വീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനവും ഇന്ന് ചേരുന്ന യോഗത്തിലുണ്ടാകും.
ദേശീയ ഗെയിംസ്: മന്ത്രിസഭാ യോഗം ഇന്ന് ചേരും


