തിരുവനന്തപുരം: ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ നയിക്കും. ദേശീയ ഗെയിംസോടെ അത്‌ലറ്റിക്‌സില്‍ നിന്നും വിരമിക്കാനിരുന്ന പ്രീജയ്ക്കുള്ള സംസ്ഥാനത്തിന്റെ ആദരവായി ക്യാപ്റ്റന്‍ സ്ഥാനം.
ഗെയിംസിന് 744 അംഗങ്ങളാണ് കേരളത്തിനായി പോരാടാന്‍ ഇറങ്ങുന്നത്. ഇതില്‍ 391 പുരുഷന്‍മാരും 353 വനിതകളും ഉള്‍പ്പെടും.


