തിരുവനന്തരപുരം: ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ അവസാന ദിവസമായ ഇന്ന് 12 ഫൈനലുകള്‍. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയും പുരുഷന്‍മാരില്‍ സജീഷ് ജോസഫും സുവര്‍ണ്ണ പ്രതീക്ഷയോടെ ട്രാക്കിലെത്തും.
ബാഡ്മിന്റണില്‍ മൂന്നു സ്വര്‍ണം ലക്ഷ്യമിട്ട് കേരളം ഇന്ന് കളത്തിലിറങ്ങും. ഫൈനലുകള്‍ ഉച്ചക്ക് 12ന് ആരംഭിക്കും. പോള്‍വോള്‍ട്ടില്‍ കെ പി ബിമിനും ട്രിപ്പിള്‍ ജംപില്‍ എം എ പ്രജുഷയും കേരളത്തിന്റെ പ്രതീക്ഷകളാണ്. വൈകിട്ട് 4 മണി മുതല്‍ 7 വരെയാണ് ഫൈനലുകള്‍.


