ജയം രവിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമായി മാറിക്കൊണ്ടിരിയ്ക്കുകയാണ് മോഹന്‍ രാജ സംവിധാനം ചെയ്ത തനി ഒരുവന്‍ എന്ന ചിത്രം. ഈ പോക്ക് പോകുകയാണെങ്കില്‍ തമിഴകത്തെ പല റെക്കോര്‍ഡുകളും തനി ഒരുവന്‍ തിരുത്തിയെഴുതും എന്നാണ് ചെന്നൈയില്‍ നിന്നുള്ള വിവരം. തനി ഒരുവന്‍ ദൃശ്യത്തെ കടത്തി വെട്ടുന്നു!!
കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ആര്യയുടെ യാട്ചന്‍ എന്ന ചിത്രത്തെയും കടത്തിവെട്ടിയാണ് തനി ഒരുവന്‍ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നത്. ചെന്നൈയിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ ബാഹുബലിയ്‌ക്കൊപ്പം മത്സരിച്ചു നില്‍ക്കുകയാണത്രെ തനി ഒരുവന്‍.
174 ഷോയില്‍ നിന്ന് 75.75 ലക്ഷം രൂപ ചിത്രം നേടിയെന്നാണ് കേള്‍ക്കുന്നത്. ആദ്യത്തെ ആഴ്ച 1.28 കോടിയായിരുന്നു ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. രണ്ടാമത്തെ ആഴ്ച ചെന്നൈ ബോക്‌സോഫീസില്‍ നിന്നും 2.6 കോടി വാരി. 18 ദിവസം പിന്നീടുമ്പോള്‍ 4.86 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. തമിഴ് നാട്ടില്‍ നിന്നും മാത്രം 50 കോടി നേടി.


