ദൃശ്യം ഹിന്ദി പതിപ്പിന്റെ ഫസ്റ്റ് ലുക്ക് എത്തി

ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദൃശ്യം എന്ന് തന്നെയാണ് ഹിന്ദിയിലും ചിത്രത്തിന്റെ പേര്.

ജോര്‍ജ്ജ്കുട്ടിക്ക് പകരം വിജയ് സാല്‍ഗോങ്കര്‍ ആയി അജയ്‌ദേവ്ഗണ്‍ എത്തുന്ന ദൃശ്യം ഹിന്ദി പതിപ്പ് നിഷികാന്ത് കാമത്താണ് സംവിധാനം ചെയ്യുന്നത്. ശ്രിയ ശരണാണ് നായിക.

തബുവാണ് പൊലീസ് ഓഫീസറായി അഭിനയിക്കുന്നത്. തബുവിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ രജത് കപൂര്‍ എത്തുന്നു.

സൂപ്പര്‍ ഹീറോ പരിവേഷം വിട്ട് സാധാരണക്കാരനായി അജയ്‌ദേവ്ഗണ്‍ എത്തിയിരിക്കുന്നത് ബോളിവുഡിലും ചര്‍ച്ചയായിട്ടുണ്ട്.

.

Top