‘ദി ബോഡി’യുടെ ട്രയിലര്‍ പുത്തിറക്കി; ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന്

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദി ബോഡിയുടെ ട്രയിലര്‍ പുത്തിറക്കി. ത്രില്ലര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ജീത്തു ജോസഫ് ആദ്യമായി ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. 2012ല്‍ ഇതേ പേരില്‍ റിലീസ് ചെയ്ത സ്പാനിഷ് സിനിമയുടെ റീമേക്ക് ആണ് ബോഡി. കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ. ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന് എത്തും.

Top