ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗയുടെ പ്രദര്‍ശനം നിര്‍ത്തുന്നു

മുംബൈ: ബോളിവുഡില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗയുടെ 19 വര്‍ഷത്തെ തുടര്‍ച്ചയായ പ്രദര്‍ശനം നിര്‍ത്തുന്നു. ഈ വര്‍ഷം ഡിസംബറിലാണ് പ്രദര്‍ശനം അവസാനിപ്പിക്കുന്നത്. മുംബൈയിലെ മറാത്താമന്ദിര്‍ തിയറ്ററില്‍ ആണ് ചിത്രം ഇപ്പോഴും ഓടുന്നത്.

1995 ല്‍ റിലീസ് ചെയ്ത ചിത്രം മറാത്താ മന്ദിറിലെ 11.30നുള്ള മോണിംഗ് ഷോയില്‍ ദില്‍വാലേ ദുല്‍ഹാനിയ ലേജായേഗേ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഡിസംബറില്‍ 1000 ആഴ്ച പൂര്‍ത്തിയാവുന്നതോടെയാണ് ചിത്രം തിയറ്ററില്‍നിന്ന് മാറ്റുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിലൂടെയുള്ള വരുമാനം സമീപകാലത്ത് കുറഞ്ഞതാണ് പ്രദര്‍ശം നിര്‍ത്താന്‍ അധികൃതരെ തീരുമാനിച്ചത്.

ഷാറുഖ് ഖാന്‍ -കജോള്‍ ജോഡികള്‍ അഭിനയിച്ച ‘ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേഗേ 1995 ഒക്‌ടോബറിലാണ് റിലീസ് ചെയ്തത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ റെക്കോര്‍ഡ് ഈ ചിത്രത്തിനാണ്. 15 മുതല്‍ 20 രൂപ വരെയാണ് ടിക്കറ്റ് നിരക്കിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Top