കന്നട ചിത്രത്തില്‍ അതിഥി താരമായി ദിലീപ് എത്തുന്നു

കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍ നായകനാകുന്ന വജ്രകായ എന്ന ചിത്രത്തില്‍ അതിഥിതാരമായി മലയാളത്തിലെ ജനപ്രിയ നായകന്‍ ദിലീപ് എത്തുന്നു. ഹര്‍ഷ ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് ഒരു ഗാനരംഗത്താണ് അഭിനയിക്കുക. ഈ ഗാനരംഗത്ത് ശിവരാജിനും ദിലീപിനുമൊപ്പം തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ തെലുങ്കു നടന്‍ രവി തേജ എന്നിവരുമുണ്ടാകും.

ചിത്രത്തിനു വേണ്ടി ധനുഷ് ഒരു ഗാനം ആലപിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. വജ്രകായ ഒരു ഫാമിലി എന്റര്‍ടെയ്‌മെന്റ് ചിത്രമാണെന്ന് സംവിധായകന്‍ ഹര്‍ഷ പറയുന്നു.

Top